Home » » ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ചതിന് താനെയില്‍ 23കാരിയുടെ മാറിടം മുറിച്ചു.

ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ചതിന് താനെയില്‍ 23കാരിയുടെ മാറിടം മുറിച്ചു.

Written By Unknown on Sunday, 23 March 2014 | 03:49

താനെ: ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ചതിന് താനെയില്‍ 23കാരിയുടെ മാറിടം മുറിച്ചു. മഹാരാഷ്ട്രയിലെ ബിലണ്ടിയിലാണ് ഭീകരമായ സംഭവം അരങ്ങേറിയത്. മൃഗീയ മര്‍ദ്ദനത്തിന് ഇരയായ യുവതിയെ ബിവണ്ടിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പുരുഷന്മാര്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതിയുടെ നില ഗുരുതരമാണ്.

താനെ ജില്ലയിലെ ഭിവാന്‍ഡിയിലെ ഹനുമാന്‍ തെക്ഡിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗുജറാത്തില്‍ നിന്നും വേശ്യാവൃത്തിക്ക് വേണ്ടിയാണ് യുവതിയെ താനെയിലെ ഭിവണ്ടിയില്‍ എത്തിച്ചത്. എന്നാല്‍ ലൈംഗികത്തൊഴിലാളിയാകാന്‍ യുവതി വിസമ്മതിച്ചപ്പോള്‍ പുരുഷന്മാര്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ച് അവശയാക്കുകയും ബ്ലേഡ് കൊണ്ട് മാറിടം മുറിക്കുകയുമായിരുന്നു.

സംഭവത്തില്‍ ബിവണ്ടി പൊലീസ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അലന്‍, അഫ്സല്‍ എന്നീ യുവാക്കള്‍ യുവതിയോട് സൌഹൃദം നടിച്ച് ഇവരെ കുറച്ചുനാളായി സെക്സ് റാക്കറ്റില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. സെക്സ് റാക്കറ്റ് ഏജന്റായ റൂബി മുന്‍ഷിയില്‍ നിന്നും അലന്‍ പെണ്‍കുട്ടിയെ എല്‍പ്പിച്ചതിന് 30000 രൂപ കൈപ്പറ്റിയതായി പൊലീസ് പറയുന്നു.

ഗുജറാത്തിലെ ഒരു ദരിദ്രകുടുംബത്തിലെ യുവതിയെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് മഹാരാഷ്ട്രയില്‍ എത്തിക്കുകയായിരുന്നു‍.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.