Home » » കോൺഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് പ്രകാശ് കാരാട്ട്.

കോൺഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് പ്രകാശ് കാരാട്ട്.

Written By Unknown on Tuesday, 25 March 2014 | 09:42


ന്യൂഡൽഹി: ലോക്സസഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാരാട്ട് നയം വ്യക്തമാക്കിയത്. 

ടി.പി ചന്ദ്രശേഖരൻ വധക്കേസ് അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിൽ ഇനി അന്വേഷണമോ നടപടിയോ ഉണ്ടാകില്ല. പാർട്ടി നടത്തിയ അന്വേഷണത്തിൽ കെ.സി. രാമചന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇതു സംബന്ധിച്ച് രാമചന്ദ്രൻ പാർട്ടിയോട് കുറ്റസമ്മതം നടത്തുകയും നടത്തിയിട്ടുണ്ട്. കാരാട്ട് അഭിപ്രായപ്പെട്ടു. ഇതിനെക്കുറച്ച് അന്വേഷണം നടത്തിയത് തന്റെ മേൽനോട്ടത്തിലാണെന്നും കാരാട്ട് പറഞ്ഞു.

എം.വി രാഘവന്റെയും ഗൗരിയമ്മയുടെയും കാര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം ആർ.എം.പി ഉൾപ്പെടെ സി.പി.എം വിട്ടവരെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുമെന്നും കാരാട്ട് പറഞ്ഞു.


അതേസമയം വി.എസ് അച്യുതാനന്ദനെ പി.ബിയിൽ ഉടൻ തിരിച്ചെടുക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ പി.ബിയിൽ തിരിച്ചെടുത്തതിനാലാണ് വി.എസ് തന്റെ നിലപാടുകളിൽ നിന്ന് പുറകോട്ട് പോകുന്നതെന്ന ആരോപണം അദ്ദേഹത്തെ പോലുള്ള നേതാവിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും കാരാട്ട് കൂട്ടിച്ചേർത്തു

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.