Home » » തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉമ്മൻചാണ്ടി തെറിക്കും: പി.സി.ജോർജ്

തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉമ്മൻചാണ്ടി തെറിക്കും: പി.സി.ജോർജ്

Written By Unknown on Tuesday, 25 March 2014 | 09:46

കോട്ടയം: ലോക് സഭാ തിരഞ്ഞെടുപ്പിൽ നല്ല മാർജിനിലുള്ള വിജയം ലഭിച്ചില്ലെങ്കിൽ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര കോൺഗ്രസിലെ ഒരു കൂട്ടർ തെറിപ്പിക്കുമെന്ന് പി. സി ജോർജ്. അക്കാര്യത്തിൽ സംശയമൊന്നുമില്ല. അവർ അതിനുള്ള പണി നടത്തും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത് മുഖ്യമന്ത്രിയുടെ പരാജയമായിട്ടാകും അവരുടെ പാർട്ടിക്കാർ തന്നെ വിലയിരുത്തുകയെന്നും ജോർജ് പറഞ്ഞു.

മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞ രീതിയിലുള്ള ഒരു പുന:സംഘടന തിരഞ്ഞെടുപ്പുകഴിഞ്ഞാൽ നടക്കുമെന്ന് തോന്നുന്നില്ല. കാരണം രാജിവച്ചു പോയ പലരെയും ഉൾപ്പെടുത്തുന്നതിൽ പലർക്കും വിരോധമുണ്ട്, അതുമാത്രമല്ല. സാമുദായിക സന്തുലിതാവസ്ഥയും പോകും. ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ആളുകളുടെ ഭൂരിപക്ഷമാവും ഭരണത്തിൽ. അല്ലെങ്കിൽ വനംമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ രാജിവയ്ക്കേണ്ടിവരും. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് പരിക്കൊന്നുമില്ലെങ്കിൽ ആകെ നടക്കുക ഷിബുബേബിജോണിന് പകരം ആർ. എസ്. പി യിൽ  പുതുതായി എത്തിയവരിൽ ആരെങ്കിലും മന്ത്രിയാവുക എന്നതാണ്. ഞാൻ പറയുന്നത് സത്യമാണ് , എനിക്ക് അറിയുന്ന സത്യങ്ങൾ ജനങ്ങളോട് പറയാനുള്ള ബാധ്യതയുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.