Home » » ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവനായ തെഹ്സിന്‍ അക്തര്‍ (മോനു) അറസ്റ്റില്‍.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവനായ തെഹ്സിന്‍ അക്തര്‍ (മോനു) അറസ്റ്റില്‍.

Written By Unknown on Tuesday, 25 March 2014 | 18:19

ന്യൂദല്‍ഹി: പാട്നയില്‍ നരേന്ദ്ര മോദിയുടെ റാലി ആക്രമിച്ചതടക്കം നിരവധി ബോംബാക്രമണങ്ങളില്‍ പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവനായ തെഹ്സിന്‍ അക്തര്‍ (മോനു) അറസ്റ്റില്‍. ഇയാളുടെ തലയ്ക്ക്‌ പത്തു ലക്ഷം രൂപയാണ്‌ സുരക്ഷാ ഏജന്‍സികള്‍ ഇനാം പ്രഖ്യാപിച്ചിരുന്നത്‌.


നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ചാണ്‌ കൊടും ഭീകരനെ ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ്‌ ചെയ്തത്‌. കാഠ്മണ്ഡു വഴി പാകിസ്ഥാനിലേക്ക്‌ കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം നാലു ഭീകരരെ പിടിച്ചിരുന്നു. തൊട്ടുപിന്നാലെയാണ്‌ തെഹ്സിന്‍ അക്തറിന്റെ അറസ്റ്റ്‌. ഇതോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതൃത്വത്തെ ഏതാണ്ട്‌ പൂര്‍ണ്ണമായും പിടികൂടിക്കഴിഞ്ഞു. 


ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ്‌ യാസിന്‍ ഭട്കല്‍ എന്ന അഹമ്മദ്‌ സിദ്ദിബാപ്പ അറസ്റ്റിലായതിനെത്തുടര്‍ന്നാണ്‌ തെഹ്സിന്‍ അക്തര്‍ മുജാഹിദ്ദീന്‍ മേധാവിയായത്‌. 2013 ഒക്ടോബര്‍ 27ന്‌ പാട്നയില്‍ മോദിയുടെ റാലിയില്‍ സ്ഫോടന പരമ്പര നടത്തിയ ഇയാള്‍ നിരവധി സ്ഫോടനക്കേസുകളില്‍ പ്രതിയാണ്‌.


ബീഹാറിലെ സമസ്തിപ്പൂരില്‍ വച്ച്‌ മാതാപിതാക്കളുടെ സഹായത്തോടെ ഇയാളെ കീഴടക്കിക്കാനുള്ള ശ്രമങ്ങള്‍ രഹസ്യാന്വേഷണഏജന്‍സികള്‍ നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. എന്താണ്‌ ചെയ്യുന്നതെന്ന്‌ തനിക്ക്‌ വ്യക്തമായി അറിയാമെന്നും താന്‍ വഴിതെറ്റിയ യുവാവല്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ സന്ദേശം അയക്കുകയാണ്‌ തെഹ്സിന്‍ അക്തര്‍ ചെയ്തത്‌.


2010ല്‍ വാരാണസിയില്‍ ഉണ്ടായ സ്ഫോടനം, 2011ല്‍ മുംബൈയിലെ സ്ഫോടനപരമ്പര,2012 ആഗസ്റ്റ്‌ ഒന്നിന്‌ പൂനെയിലുണ്ടായ ബോംബ്സ്ഫോടനം, 2013 ഫെബ്രുവരിയില്‍ ഹൈദരാബാദിലെ ദില്‍ക്കുഷ്ണഗറിലുണ്ടായ സ്ഫോടനം,2013ല്‍ ബീഹാറിലെ ബോധഗയയിലുണ്ടായ സ്ഫോടനം എന്നിവയുമായി ബന്ധപ്പെട്ട്‌ സുരക്ഷാ ഏജന്‍സികള്‍ തിരഞ്ഞുവന്നിരുന്ന കൊടും ഭീകരനാണ്‍ഇയാള്‍.


യാസിന്‍ ഭട്കലിെ‍ന്‍റ ഉറ്റ അനുയായി ആയ തെഹ്സിന്‍ അക്തറാണ്‌ ഇവയില്‍ പലയിടങ്ങളിലും ബോംബുകള്‍ വച്ചത്‌. മാത്രമല്ല ഭീകരരെ സജ്ജമാക്കിനിര്‍ത്താന്‍പ്രത്യേക കഴിവുള്ളയാളുമാണ്‌ ഇയാള്‍. 

ഇന്ത്യന്‍ മുജാഹിദ്ദീെ‍ന്‍റ ദര്‍ഭംഗ യൂണിറ്റിലേക്ക്‌( മൊഡ്യൂള്‍) തിരഞ്ഞെടുക്കപ്പെട്ട ഇയാള്‍ മുസ്ലീം ചെറുപ്പക്കാര്‍ക്ക്‌ ക്ലാസുകളെടുത്തിരുന്നു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ കൊടുംക്രൂരതയാണ്‍നടക്കുന്നതെന്നു പറഞ്ഞ്‌ യുവാക്കളില്‍ വര്‍ഗീയ വിഷം കുത്തിവയ്ക്കുന്നതില്‍ മിടുക്കനായിരുന്നു തെഹ്സിന്‍ അക്തര്‍. പാട്ന, റാഞ്ചി സ്ഫോടനങ്ങള്‍ നടത്തിയ ഇന്ത്യന്‍ മുജാഹിദ്ദീെ‍ന്‍റ റാഞ്ചി മൊഡ്യൂള്‍ സ്ഥാപിച്ചത്‌ ഇയാളാണ്‌. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മുജാഹിദ്ദീെ‍ന്‍റ രാജസ്ഥാന്‍ മൊഡ്യൂള്‍ തകര്‍ത്ത പൊലീസ്‌ കൊടും ഭീകരന്‍ വഖാസ്‌ അടക്കം നാലു പേരെപിടിച്ചിരുന്നു. ഇവരെ വര്‍ഗീയവിഷം കുത്തിവച്ച്‌ ഭീകരരാക്കിയത്‌ അക്തറായിരുന്നു.


സമസ്തിപ്പൂരിലെ മണിയാര്‍പൂരിലെ ഒരു ചെറുകിട കെമിസ്റ്റിെ‍ന്‍റ മകനാണ്‌. കുറേ വര്‍ഷങ്ങളായി സുരക്ഷാ ഏജന്‍സികളുടെകണ്ണുവെട്ടിച്ച്‌ നടക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ മംഗലാപുരത്തെ ഒരു ഫ്ലാറ്റില്‍ വഖാസിനൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ യാസിന്‍ അറസ്റ്റിലായ വിവരമറിഞ്ഞ്‌ മുങ്ങിയതാണ്‌. ഇന്ത്യന്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന്‌ മൂന്നു വര്‍ഷം കൊണ്ടാണ്‌ ഭീകരരുടെ നേതാവായത്‌. 2010ല്‍ വാരാണസിയില്‍ ഇയാളും ഭട്കലും ചേര്‍ന്നാണ്‌ ബോംബു വച്ചത്‌. ക്രമേണ ഭട്കലിെ‍ന്‍റ വിശ്വാസം ആര്‍ജിച്ച ഇയാളെ ഹൈദരാബാദിലെ സ്ഫോടന പരമ്പര നടത്താന്‍ അനുവദിക്കുകയായിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.