Home » » ശശി തരൂരിെ‍ന്‍റ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത കൂടുന്നു.

ശശി തരൂരിെ‍ന്‍റ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത കൂടുന്നു.

Written By Unknown on Tuesday, 25 March 2014 | 18:25

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ യുഡിഎഫ്‌ സ്ഥാനാര്‍ഥിയുമായ ഡോ. ശശി തരൂരിെ‍ന്‍റ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത കൂടുന്നു. സുനന്ദയുടെ മൃതദേഹത്തിനരുകില്‍ നിന്ന്‌ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുള്ള അല്‍പ്രാക്സ്‌ ഗുളികകളും അവയുടെ തീര്‍ന്ന സ്ട്രിപ്പുകളും കണ്ടെടുത്തിരുന്നു. എന്നാല്‍ അവര്‍ അല്‍പ്രാക്സ്‌ ഗുളിക കഴിച്ചിരുന്നില്ലെന്നും തങ്ങള്‍ ഈ മരുന്ന്‌ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അവരെ ചികില്‍സിച്ച കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ( കിംസ്‌) ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണത്തിന്‌ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ ചികില്‍സിച്ച ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലാണിത്‌. 


‘സുനന്ദ ഡിപ്രഷനെപ്പറ്റിയോ അതിനുള്ള മരുന്ന്‌ കഴിക്കുന്നതിനെപ്പറ്റിയോ ഒന്നും പറഞ്ഞിരുന്നുമില്ല,”ഒരു ഡോക്ടര്‍ പറഞ്ഞു.


കിംസില്‍ നിന്നുള്ള ഡിസ്ചാര്‍ജ്‌ സര്‍ട്ടിഫിക്കറ്റിലും ഇത്തരത്തിലുള്ള മരുന്ന്‌ അവര്‍ക്ക്‌ നല്‍കിയിരുന്നതായി പറയുന്നില്ല. ലാക്ടോസ് (പാലിലുള്ള മധുരം) ദഹിക്കാനുള്ള ശേഷി അവര്‍ക്കില്ലായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ പനി വരുമായിരുന്നു. ചിലപ്പോള്‍ ബോധം കെടുമായിരുന്നു. കൊടിഞ്ഞി (മൈഗ്രേന്‍), പേശീ വേദന, എല്ലു വേദന തുടങ്ങിയവയ്ക്ക്‌ അവര്‍ നേരത്തെ ചികില്‍സിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മരുന്നും കഴിക്കുന്നില്ല, ഡിസ്ചാര്‍ജ്ജ്‌ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. 


ജനുവരി12ന്‌ കിംസില്‍ പ്രവേശിപ്പിച്ച സുനന്ദയെ 14ന്‌ ഡിസ്ചാര്‍ജ്‌ ചെയ്തു. കാര്‍ഡിയോളജിസ്റ്റ്‌ ഡോ. ജി. വിജയരാഘവനും പകര്‍ച്ച വ്യാധി സ്പെഷ്യലിസ്റ്റ്‌, റൂമറ്റോളജിസ്റ്റ്‌, ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ്‌, ന്യൂറോളജിസ്റ്റ്‌, എ.എന്‍.ടി വിദഗ്ധന്‍, ദന്തഡോക്ടര്‍ എന്നിവര്‍ സുനന്ദയെ പരിശോധിച്ചിരുന്നു. ഡിസ്ചാര്‍ജ്‌ ചെയ്തപ്പോള്‍ ഒരാഴ്ചത്തേക്ക്‌ മൂന്നു മരുന്നുകളാണ്‌ നല്‍കിയത്‌. അവയില്‍ അല്‍പ്രാക്സ്‌ ഇല്ലായിരുന്നു, ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു.


അല്‍പ്രാക്സിന്‍ ഗുളികകളുടെ അംശമോ വിഷാംശമോ അവരുടെ ശരീരത്തില്‍ കണ്ടെത്താനായില്ലെന്ന്‌ രാസപരിശോധനയിലും തെളിഞ്ഞിരുന്നു. ഇതോടെ അന്വേഷണം വഴിതെറ്റിക്കാന്‍ ഗുളികകളും കാലി സ്ട്രിപ്പുകളും അവരുടെ മൃതദേഹത്തിനരുകില്‍ കൊണ്ടിട്ടതാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്‌. സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുകളാണ്‌ കണ്ടെത്തിയിരുന്നത്‌. തരൂരുമായി കലഹിച്ചപ്പോള്‍ ഉണ്ടായതാണിവയെന്നാണ്‌ സംശയിക്കുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.