കൊച്ചി: കണ്ണൂര്‍ ഇരിട്ടിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന സൈനുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.
പ്രതികള്‍ 50,000 രൂപ വീതം പിഴയും ഒടുക്കണം. ഇരിട്ടി സ്വദേശികളായ ഊവപ്പള്ളി നെല്ലിക്കയില്‍ നിജിന്‍, കുഞ്ഞിപ്പറമ്പില്‍ കെ.പി.ബിജു, പുതിയപുരയില്‍ പി.പി.റിയാസ്, വാഴക്കാടന്‍ വിനീഷ്, പാനോളില്‍ പി.സുമേഷ്, പുത്തന്‍പുരയില്‍ പി.പി.ബഷീര്‍ എന്നിവര്‍ക്കാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പി.ശശിധരന്‍ ശിക്ഷ വിധിച്ചത്.
സി.പി.എം പ്രാദേശിക ഭാരവാഹികളായ കാക്കയങ്ങാട് നാരായണന്‍, വിളകോട് പൈതലില്‍ ഭാസ്‌കരന്‍, പ്രവര്‍ത്തകരായ തച്ചോളി കെ.മോഹനന്‍, പടിഞ്ഞാറേകണ്ടി മനോഹരന്‍, പാറക്കണ്ടം കുഞ്ഞുമ്മല്‍ കെ.നാസര്‍ എന്നിവരെ വെറുതെവിട്ടിരുന്നു.
2008 ജൂണ്‍ 23 ന് കാക്കയങ്ങാടുള്ള കോഴിക്കടയിലെത്തിയ സൈനുദ്ദീനെ അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടി കൊല്ലുകയായിരുന്നു.








