തിരുവനന്തപുരം: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍
മഅ്‌ദനിക്ക് ജാമ്യം നിഷേധിച്ചാല്‍ വെള്ളിയാഴ്‌ച കേരളത്തില്‍ ഹര്‍ത്താല്‍
നടത്തുമെന്ന് പി.ഡി.പി. മദനിക്ക് ജാമ്യം അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക്
മാര്‍ച്ച് നടത്തി.മാര്‍ച്ച് ഓഫിസിന് മുമ്പില്‍ പോലിസ് തടഞ്ഞതിനെ
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഉപരോധ സമരം ആരംഭിച്ചു.