Home »
More News
» "അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍
"അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക ധാരയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് കാരണമായ ഒരു പുസ്തകമാണ് ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന വിദേശ വനിത രചിച്ച ഹോളിഹെല്‍ എന്ന പുസ്തകം .
കേരള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് ശക്തമായ സ്വാധീനം ഉള്ള വ്യക്തികളില്‍ ഒരാളായ മാത അമൃതാനന്ദമയിക്കും അമ്മയുടെ അനുചരവൃന്ദങ്ങള്‍ക്കും അമൃതാനന്ദമയീ മഠത്തിനും എതിരെ ലൈംഗികാതിക്രമം, ലൈംഗിക അരാജകത്വം, ഉപജാപം, അഴിമതി തുടങ്ങി ഗുരുതരമായ ഒട്ടേറെ കുറ്റാരോപണങ്ങളാണ് പുസ്തകത്തിലൂടെ ഗെയ്ല്‍ ട്രെഡ്‌വെല്‍ നടത്തിയത്. ഇരുപത് വര്‍ഷം മഠത്തിലെ അന്തേവാസിയായി മഠത്തിന്റെ നിര്‍മ്മാണത്തിലും വിപുലീകരണത്തിലും നിര്‍ണ്ണായകപങ്കു വഹിച്ച ഗായത്രീദേവി എന്ന പഴയ ശിഷ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് കേരള സമൂഹം വീക്ഷിച്ചത് . എന്നാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പത്രങ്ങളും ചാനലുകളുമടക്കം സംഭവം അറിഞ്ഞ ഭാവം കാണിച്ചില്ല .മീഡിയ വണ്‍, ഇന്ത്യവിഷന്‍ ,കൈരളി പീപ്പിള്‍ തുടങ്ങിയ ചാനലുകളും അതുപോലുള്ള ചില പത്രങ്ങളും മാത്രമാണ് ഈ വാര്‍ത്ത അച്ചടിക്കാന്‍ തയ്യാറായത്.സത്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ധൈര്യസമ്മതം വാര്‍ത്ത കൊടുക്കാന്‍ തയ്യാറായത് . ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ ആരോപണങ്ങള്‍ക്ക് എതിരെ ആദ്യമൊക്കെ മഠം പ്രതികരിച്ചില്ല എങ്കിലും സംഭവം വിവാദമാവുകയും ചില ദേശിയ മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്ത ശേഷം അവര്‍ക്കും ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കണം എന്ന ബോധം ഉണ്ടായി.
അപ്പോഴാണ് കൈരളി പീപ്പിള്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറായ ജോണ്‍ ബ്രിട്ടാസ് ഗെയ്ല്‍ ട്രെഡ്‌വെലിനെ മാളത്തിനു പുറത്തെത്തിച്ചത്.തുടര്‍ന്ന് രണ്ടു ഭാഗങ്ങളായി ഗെയിലുമായുള്ള അഭിമുഖം പീപ്പിള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു .പുസ്തകത്തില്‍ ഉള്ളതിലും കൂടുതല്‍ കാര്യങ്ങള്‍ ഗെയ്ല്‍ അഭിമുഖത്തില്‍ പറയുകയും കേരളം അവ കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.ഗെയ്ല്‍ ട്രെഡ്‌വെലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായിരിക്കുകയാണ്. അഭിമുഖത്തില്‍ ഗെയ്ല്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉപോദ്ബലകമായി ഹോളിഹെല്‍ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് "അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്". പതിനെട്ടാം വയസ്സില്‍ ഇന്ത്യയിലെത്തി ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി അമൃതാനന്ദമയിയുടെ ശിഷ്യത്വം സ്വീകരിക്കുകയും 20 വര്‍ഷത്തെ ആശ്രമജീവിതത്തിനു ശേഷം അവിടെനിന്ന് ഒളിച്ചോടുകയും ചെയ്ത ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകളാണ് ഈ പുസ്തകം.
ഹോളിഹെല്‍ ഉയര്‍ത്തിവിട്ട ഭൂകംബം ഇതുവരെ തണുത്തിട്ടില്ല അപ്പോള്‍ വിപണിയില്‍ എത്താന്‍ പോകുന്ന പുതിയ പുസ്തകം വിവാദത്തെ ഏത് നിലയില്‍ കൊണ്ട് എത്തിക്കുന്നു എന്ന് കണ്ടറിയാം.ഡി സി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് .