ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കില്ല. കേസ് ഏറ്റെടുക്കേണ്ട പ്രാധാന്യം കേസിനില്ളെന്ന് സി.ബി.ഐ വക്താവ് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസാണിതെന്നും ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട സാഹചര്യം ഇപ്പോഴില്ളെന്നും സി.ബി.ഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു.
എടച്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച സംഘത്തിന്‍്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടി.പി വധഗൂഢാലോചന സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ടി.പിയുടെ കൊലപാതകത്തിനു പിന്നിലെ സാമ്പത്തിക സ്രോതസും ഇടപാടുകളും അന്വേഷിക്കണമെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ടു നല്‍കിയിരുന്നു.