തൃശൂർ: സരിതയും ജോപ്പനും തന്റെ ഓഫീസിലിരുന്ന് മോശമായ കാര്യങ്ങൾ നടത്തിയിട്ടും ഒന്നര വർഷമായി അത് കാണാതിരുന്ന മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ ഭരിക്കുമെന്ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി കെ.ആർ .ഗൗരിഅമ്മ ചോദിച്ചു.
ആലത്തൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബിജുവിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
ഇത്ര മോശമായ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനം വേറെയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ സരിതയും ജോപ്പനും രണ്ട് വർഷമായി ചെയ്തു കൊണ്ടിരുന്നത് അദ്ദേഹം അറിഞ്ഞില്ല. താനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ അത്തരക്കാർ ഒരു നിമിഷം പോലും ഓഫീസിലുണ്ടാവില്ല. മുഖ്യമന്ത്രിക്ക് ഓഫീസിലുളളവരെ നിയന്ത്രിക്കാൻ പറ്റിയില്ല. നേരം വെളുത്താൽ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും അഴിമതിക്കഥകൾ മാത്രമേ കേൾക്കാനുളളൂ. പണ്ടൊക്കെ രാഷ്ട്രീയ പ്രവർത്തനം നടത്തി രാത്രി പത്ത് മണി കഴിഞ്ഞിട്ടും താൻ വീട്ടിലെത്താറുണ്ട്. ഇന്ന് ഏതെങ്കിലും സ്ത്രീക്ക് രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നുണ്ടോ? ഇരുപത് വർഷം കഴിഞ്ഞാണ് താൻ ഇടതുപക്ഷത്തിന്റെ വേദിയിൽ നിൽക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയം ഇവിടെ ഉറപ്പാണെന്നും ഗൗരിഅമ്മ പറഞ്ഞു.