Home » » ടിപി കേസിന്റെ ഗൗരവം സിബിഐയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു വീഴ്‌ചയുണ്ടോ എന്നു പരിശോധിക്കണമെന്ന്‌ കെ.കെ. രമ.

ടിപി കേസിന്റെ ഗൗരവം സിബിഐയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു വീഴ്‌ചയുണ്ടോ എന്നു പരിശോധിക്കണമെന്ന്‌ കെ.കെ. രമ.

Written By Unknown on Monday, 31 March 2014 | 10:44

കോഴിക്കോട്‌*; ടിപി കേസിന്റെ ഗൗരവം സിബിഐയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു വീഴ്‌ചയുണ്ടോ എന്നു പരിശോധിക്കണമെന്ന്‌ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. ഗൗരവം ബോധ്യപ്പെടുത്തി സിബിഐക്കൊണ്ട്‌ കേസ്‌ ഏറ്റെടുപ്പിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. ഇക്കാര്യത്തില്‍ ആര്‍എംപി നിയമത്തിന്റെ വഴി തേടും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു.

കേസ്‌ ഏറ്റെടുക്കാതിരിക്കുന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്‌താവനയില്‍ അന്വേഷണം സിബിഐ സിബിഐ ഏറ്റെടുക്കില്ലെന്ന വ്യക്‌തമായ സൂചനയുണ്ട്‌. രാമചന്ദ്രന്‍ പിള്ള മുന്‍കൂട്ടി കാര്യം പറഞ്ഞതില്‍ നിന്നു ഗൂഢാലോചന നടന്നെന്ന സംശയം ബലപ്പെടുന്നതായും രമ പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.