കൊട്ടാരക്കര: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ കേസില്‍ സി.ബി.ഐ. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. കേസുമായി ബന്ധപ്പെട്ട ജോത്സ്യന്‍ ശ്രീകുമാറിനെയും കുടുംബത്തെയും വാളകം സ്‌കൂളിലെ അധ്യാപകരില്‍ ചിലരെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയ സി.ബി.ഐ. കൃഷ്ണകുമാറിന് സംഭവിച്ചത് അപകടമാണെന്ന നിഗമനത്തിലെത്തിയതായി സൂചന.
എന്നാല്‍ ഈ അപകടം സ്വാഭാവികമല്ലെന്നതിന്റെ സൂചനകളും ലഭിച്ചതായി അറിയുന്നു.
മുമ്പ് കേസ് അന്വേഷിച്ച സി.ബി.ഐ. സംഘം കൃഷ്ണകുമാറിന് സംഭവിച്ചത് അപകടമല്ലെന്നും ആക്രമണമാണെന്നും പ്രസ്താവിച്ചിരുന്നു.
ജ്യോത്സ്യന്‍ ശ്രീകുമാര്‍, മകന്‍ സതീഷ്, മരുമകള്‍ അനുശ്രീ, വാളകം സ്‌കൂളിലെ അധ്യാപകന്‍ രാജശേഖരന്‍, അഞ്ചല്‍ സ്വദേശി ജോസ് എന്നിവരെയാണ് ഇതുവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. പതിനഞ്ചോളം പേരെ വരുംദിവസങ്ങളില്‍ നുണപരിശോധനയ്ക്ക് വിധേയരാക്കും. എ.എസ്.പി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷണം നടത്തുന്നത്.