കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ പൊന്നിന്‍ കുടങ്ങളോടൊപ്പം ചെമ്പ് പൂശിയവരും ഉണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. യു.ഡി.എഫ് പന്ത്രണ്ട് മുതല്‍ പതിനാറ് സീറ്റ് വരെ നേടും. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ മനുഷ്യന്മാരായി കാണുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാരും മന്ത്രിമാരും കാര്യമായി ഇടപെടല്‍ നടത്തുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം കസ്തൂരിരംഗന്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.
ചെന്നൈ വരെ വന്ന് തിരിച്ച് പോകുന്ന കേന്ദ്രമന്ത്രിമാര്‍ കേരളത്തിന്റെ പച്ചപ്പ് കാണുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് വേറെ ചില ഉദ്ദേശ്യങ്ങളാണെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.