Home » » കേജരിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും ജനവിധി തേടും.

കേജരിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും ജനവിധി തേടും.

Written By Unknown on Tuesday, 25 March 2014 | 09:22

വാരണാസി(ഉത്തര്‍പ്രദേശ്‌): ആംആദ്‌മി നേതാവ്‌ അരവിന്ദ്‌ കേജരിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും ജനവിധി തേടും. വാരണാസിയില്‍ നടന്ന എഎപിയുടെ തെരഞ്ഞെടുപ്പ്‌ റോഡ്‌ ഷോയിലാണ്‌ മത്സരിക്കുന്ന കാര്യം കേജരിവാള്‍ വ്യക്തമാക്കിയത്‌. രാജ്യത്തെ കൊള്ളയടിക്കുന്നതിനു കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണെന്നും കേജരിവാള്‍ ആരോപിച്ചു. ജനഹിത പരിശോധന നടത്തിയതിനു ശേഷമാണ്‌ വാരണാസിയില്‍ മത്സരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നു കേജരിവാള്‍ പറഞ്ഞു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും മത്സരിക്കുമെന്ന്‌ ഉറപ്പായിരിക്കെയാണ്‌ കേജരിവാള്‍ തന്റെ സ്ഥാനാര്‍തിഥ്വം പ്രഖ്യാപിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കൂടി എത്തുന്നതോടെ വാരണാസിയിലെ കടുത്ത മത്സരമായിരിക്കും നടക്കുക.

രാവിലെ റോഡ്‌ ഷോ വാരണാസിയിലൂടെ കടന്ന്‌ പോകുമ്പോള്‍ ഒരു സംഘം ആളുകള്‍ കേജ്‌രിവാളിന്റെ മുഖത്തേക്ക്‌ മഷി ഒഴിച്ചത്‌ നേരിയ സംഘര്‍ഷത്തിനു കാരണമായി. ഇതേതുടര്‍ന്ന്‌ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വാരണാസിയില്‍ ഇറങ്ങിയതിന്‌ തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ കേജരിവാളിനു നേരെ ചീമുട്ട എറിഞ്ഞിരുന്നു. കാശി വിശ്വനാഥ്‌ ക്ഷേത്രത്തിന്റെ പുറത്തുവെച്ചാണ്‌ ചീമുട്ടയേറുണ്‌ടായത്‌. ഗംഗയില്‍ മുങ്ങിയ ശേഷമാണ്‌ കേജരിവാള്‍ റോഡ്‌ ഷോകളില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.