തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശവുമായി
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. സുനന്ദ പുഷ്കറിന്‍െറ
മരണത്തിന് പിന്നിലെ കാരണക്കാരെ നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്ന്
വി.എസ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയായതു കൊണ്ട് ശശി തരൂരിന് എന്ത്
കൊള്ളരുതായ്മയും ചെയ്യാന്‍ കഴിയില്ല. തരൂരിന്‍െറ സ്ഥാനാര്‍ഥിത്വം
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണമെന്നും വി.എസ് പറഞ്ഞു.