Home » » ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ ഒഴിയണമെന്ന് സുപ്രീം കോടതി.

ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ ഒഴിയണമെന്ന് സുപ്രീം കോടതി.

Written By Unknown on Tuesday, 25 March 2014 | 02:48

ന്യൂദല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ ഒഴിയണമെന്ന് സുപ്രീം കോടതി. ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനം തുടര്‍ന്നാല്‍ ഐ.പി.എല്‍ വാതുവയ്പ് കേസില്‍ അന്വേഷണം സുതാര്യമായി നടക്കില്ലെന്നും കോടതി പറഞ്ഞു.

ഐപിഎല്‍ വാതുവെപ്പ് കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ കാര്യം ആവശ്യപ്പെട്ടത്.  മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ കേസില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ഗുരുതര കണ്ടെത്തലുകാണ് മുകുള്‍ മുഗ്ദല്‍ കമ്മറ്റി കണ്ടെത്തിയത്.

ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോടതി എന്‍ ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. വാതുവെയ്പ്പ് കേസന്വേഷിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിയോഗിച്ച മുകുള്‍ മുഗ്ദല്‍ കമ്മിറ്റി ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.