Home » » കുടംങ്കുളം ആണവനിലയത്തില്‍ പൊട്ടിത്തെറി.

കുടംങ്കുളം ആണവനിലയത്തില്‍ പൊട്ടിത്തെറി.

Written By Unknown on Wednesday, 14 May 2014 | 07:08

കൂടംകുളം: കുടംങ്കുളം ആണവനിലയത്തില്‍ പൊട്ടിത്തെറി. ആറ് പേര്‍ക്ക് പരുക്ക്. ബോയിലര്‍ പ്ലാന്റിലെ സ്റ്റീം പൈപ്പിലെ ചോര്‍ച്ചയാണ് പൊട്ടിതെറിക്ക് കാരണം.  രാവിലെ 11 മണിയോടെയാണ് സംഭവം. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ബോയിലറില്‍ നിന്നും പ്ലാന്റിലെ ഒന്നാം റിയാക്ടറ്ററിലെ പൈപ്പാണ് പൊട്ടിയത്. പൈപ്പിലെ ചൂടുവെള്ളം ഇവരുടെ മേല്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ നാഗര്‍കോവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതെസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും ആണവ നിലയ ഡയറക്ടര്‍ ആര്‍.എസ് സുന്ദര്‍ അറിയിച്ചു. പരിക്കേറ്റ മുന്നുപേര്‍ ആണവ നിലയത്തിലെ തൊഴിലാളികളും മൂന്നു പേര്‍ കോണ്‍ട്രാക്ട് കമ്പനി തൊഴിലാളികളുമാണ്
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.