ദില്ലി: രാജ്യത്ത് മോദി തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഉജ്ജ്വല വിജയം. ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷം ഉറപ്പിച്ചു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി വഡോദരയിലും വാരണാസിയിലും മിന്നുന്നവിജയം നേടി. എട്ട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സമ്പൂര്‍ണാധിപത്യമാണ്. എന്‍ഡിഎയുടെ മൊത്തം സീറ്റ് 320 കടക്കാനാണ് സാധ്യത. ബിജെപിക്ക് 275 സീറ്റാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസ് ചരിത്ര പരാജയമാണ് നേരിടുന്നത്. 55 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
കോണ്‍ഗ്രസ് ചരിത്ര പരാജയമാണ് നേരിടുന്നത്. 55 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
പ്രമുഖ നേതാക്കള്‍ പലയിടത്തും പിന്തള്ളപ്പെട്ടു. 35ല്‍ അധികം കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. കപില്‍ സിബല്‍, അജയ് മാക്കന്‍, സച്ചിന്‍ പൈലറ്റ് എന്നിവര്‍ പരാജയപ്പെട്ടവരില്‍പ്പെടുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിജയിച്ചു. അതേസമയം, അമേഠിയില്‍ രാഹുലിന്റെ ഭൂരിപക്ഷം പന്ത്രണ്ടില്‍ ഒന്നായി ചുരുങ്ങി.
ദേശീയതലത്തില്‍ എഐഡിഎംകെയാണ് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. തൃണമൂല്‍ കോണ്‍ഗ്രസ് നാലമത്തെ വലിയ കക്ഷിയായി. യുപിയില്‍ വന്‍ വിജയമാണ് ബിജെപി സഖ്യം നേടിയത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഗോവ, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരി. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമടഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ടിആര്‍എസും സീമാന്ധ്രയില്‍ ടിഡിപി -എന്‍ഡിഎ സഖ്യവും കേവല ഭൂരിപക്ഷം നേടി.








