Home » » ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും വിജയം തീരുമാനിച്ചത് നിഷേധ വോട്ടുകള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും വിജയം തീരുമാനിച്ചത് നിഷേധ വോട്ടുകള്‍.

Written By Unknown on Friday, 16 May 2014 | 06:00

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും വിജയം തീരുമാനിച്ചത് നിഷേധ വോട്ടുകള്‍. നിഷേധ വോട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇവിടത്തെ ജയപരാജയങ്ങള്‍ മാറിമറിയുമായിരുന്നു. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കെ സുധാകരനെതിരെ പികെ ശ്രീമതി ടീച്ചര്‍ ജയിച്ചത് 6566 വോട്ടുകളാണ്. എന്നാല്‍ ഇവിടെ 7026 വോട്ടാണ് നിഷേധ വോട്ട് നേടിയത്. വടകരയിലാകട്ടെ എഎന്‍ ഷംസീര്‍റിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭൂരിപക്ഷം 3306 വോട്ടാണ്. ഇവിടെ നോട്ട നേടിയത് 6107 വോട്ടാണ്. അതെസമയം ജയ-പരാജയങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിഷേധ വോട്ട് നേടിയത് മലപ്പുറത്തും ആലത്തൂരിലുമാണ്. മലപ്പുറത്ത് 21829 വോട്ട് നോട്ടക്ക് ലഭിച്ചപ്പോള്‍ ആലത്തൂരില്‍ 21417 വോട്ടും നോട്ട നേടി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.