ന്യൂഡല്‍ഹി: ബിജെപിനയുടെ അഭൂതപൂര്‍വ്വമായ വിജയത്തില്‍ ട്വിറ്ററിലൂടെ ആഹ്ലാദം പ്രകടിപ്പിച്ച് നരേന്ദ്ര മോഡി. 'ഇന്ത്യ ജയിച്ചു.ഇത് ഭാരതത്തിന്റെ വിജയം. നല്ല ദിവസം വരുന്നു' എന്നായിരുന്നു മോഡി ട്വിറ്ററില്‍ കുറിച്ചത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. 21-നാകും മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്‌ഞ. ബിജെപി ഒറ്റയ്‌ക്ക് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടാന്‍ സാധ്യത തെളിയുകയും എന്‍ഡിഎ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് ഉറപ്പാകുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ താല്‍പര്യമുള്ള ആര്‍ക്കും എന്‍ഡിഎയില്‍ ചേരാമെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡള്‌കരി വ്യക്‌തമാക്കിയിട്ടുണ്ട്







