തനിക്കെതിരെ വന്ന അപവാദപ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം വി ജയരാജന്‍. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
സ്ത്രീക്കൊപ്പം തടഞ്ഞുവച്ചുവെന്ന വാര്‍ത്തയെക്കുറിച്ചായിരുന്നു എം വി ജയരാജന്റെ പ്രതികരണം. സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമസംഘമാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനുമുന്നില്‍ സിപിഎം നാളെ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് പി ജയരാജനും വ്യക്തമാക്കി.