Home » » ഇറാഖില്‍ നാല്‍പത് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.

ഇറാഖില്‍ നാല്‍പത് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.

Written By Unknown on Wednesday, 18 June 2014 | 00:02

ഇറാഖില്‍ നാല്‍പത് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഐസില്‍ തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. തീവ്രവാദികള്‍ കീഴടക്കിയ മുസൂളില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. മുസൂളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നവരെയാണ് ആയുധങ്ങളുമായെത്തിയ സുന്നി വിമതസംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്.
ബാഗ്ദാദില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ തയാറാകാന്‍ വ്യോമസേനക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. സി17, സി 130 ജെ വിമാനങ്ങള്‍ തയാറാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിക്രിതില്‍ കഴിയുന്ന 46 നഴ്‌സുമാരെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം റെഡ് ക്രെസന്റ് സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ 44 പേരും മലയാളികളാണ്.
ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിയ നഴ്‌സുമാരുടെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് പി സി ചാക്കോ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ട് എങ്കിലും കൂടുതല്‍ ശക്തമായ നടപടി ആവശ്യമാണെന്നും ചാക്കോ പറഞ്ഞു.
മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സുരേഷ് റെഡ്ഡി ഇന്നു ബാഗ്ദാദില്‍ എത്തുമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് സഈദ് അക്ബറുദ്ദീന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അപകടം നേരിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.