Home » » വീട്ടമ്മയെ കൊല്ലുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം കെ.പി.സി.സി അന്വേഷിക്കും.

വീട്ടമ്മയെ കൊല്ലുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം കെ.പി.സി.സി അന്വേഷിക്കും.

Written By Unknown on Tuesday, 17 June 2014 | 23:52

തിരുവനന്തപുരം/അഞ്ചല്‍: ബ്ലേഡ്‌ മാഫിയക്കാരനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ കൊല്ലുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം കെ.പി.സി.സി അന്വേഷിക്കും. കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക്‌ പ്രസിഡന്റ് ഏരൂര്‍ സുഭാഷിനെതിരെയാണ് അന്വേഷണം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയ്ക്കാണ് അന്വേഷണ ചുമതല. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ നടപടി.
 
ഏരൂര്‍ സ്വദേശി ചിത്തിര ഷൈജുവെന്ന പലിശക്കാരന് വേണ്ടി ഏരൂര്‍ നെട്ടയം ശോഭാ സദനത്തില്‍ അനുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഷൈജുവില്‍ നിന്ന് അനു 25 ലക്ഷം രൂപ പലിശയ്ക്ക്‌ എടുത്തിരുന്നു. എന്നാല്‍ അനു പലിശയോ മുതലോ കൃത്യമായി തിരിച്ചടച്ചില്ല. ഇതോടെ ഷൈജു അനുവിനേയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് അനു 15 ലക്ഷം രൂപയും പലിശയും മടക്കി നല്‍കി. ബാക്കി 10 ലക്ഷത്തിന് ഈടായി 20 സെന്റും സ്ഥലവും വീടും ഷൈജുവിന്റെ ഭാര്യയുടെ പേരില്‍ എഴുതിവാങ്ങി. പിന്നീട് 10 ലക്ഷം രൂപ പലപ്പോഴായി കൊടുത്തുതീര്‍ത്തു. എന്നിട്ടും 15 ലക്ഷം കൂടി നല്‍കണമെന്നു പറഞ്ഞ് ഷൈജു ഭീഷണിപ്പെടുത്തുകയാണ് എന്നാണ് പരാതി.
കഴിഞ്ഞ ആഴ്ച അഞ്ചലില്‍ നടന്ന റൂറല്‍ എസ്.പിയുടെ ഓപ്പറേഷന്‍ കുബേര അദാലത്തില്‍ അനു ഇതുസംബന്ധിച്ച് പരാതി എഴുതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 10 നു രാത്രി അനുവിന്റെ മകന്‍ നിഥിനെ ഏരൂര്‍ സുഭാഷ് ഫോണില്‍ വിളിക്കുകയും വധഭീഷണി മുഴക്കിയെന്നുമാണ് പരാതി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.