റിയാദ്: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി സൗദി ആഭ്യന്തരമന്ത്രാലയം തെരച്ചില്‍ വ്യാപിപ്പിച്ചു. തെരച്ചില്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തെരച്ചിലില്‍ കൃഷിയിടങ്ങളിലും മറ്റും വിസാനിയമങ്ങള്‍ ലംഘിച്ചു ജോലിചെയ്യുന്ന നാല്‍പ്പതോളം ഇന്ത്യക്കരുള്‍പ്പടെ നൂറ്കണക്കിന് തൊഴിലാളികള്‍ നിരവധിപേര്‍ പിടിയിലായി.
വ്യോമസേന ആകാശനിരീക്ഷണം നടത്തിയതിന് ശേഷമാണ് പരിശോധന. പിടിയിലായവരെ ശിക്ഷാനടപടികള്‍ക്ക് ശേഷം സ്വദേശങ്ങളിലേക്ക് നാടുകടത്താനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. 2013 നവംബറില്‍ തൊഴില്‍ താമസ വിസ നിയമങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചിരുന്നെങ്കിലും ഇതിനുശേഷവും രാജ്യത്ത് താമസിക്കുന്നവരെ പിടികൂടുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ തെരച്ചില്‍ നടത്തിയിരുന്നത് നഗരപ്രദേശങ്ങളില്‍ മാത്രമായിരുന്നു. അവിടെനിന്നും രക്ഷപെട്ട തൊഴിലാളികളാണ് കൃഷിയിടങ്ങളിലും മറ്റും താമസമാക്കിയിരുന്നത്. തെരച്ചില്‍ ആരംഭിച്ച ഉടന്‍തന്നെ നിരവധിപേരെ പിടികൂടിയതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.








