കോട്ടയം: കുടുംബൈശ്വര്യത്തിനായി പൂജകൾ നടത്താമെന്ന്പറഞ്ഞ് വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയശേഷം സ്ത്രീകളുടെ രഹസ്യഭാഗങ്ങൾ കണ്ട് രസിച്ച 'പൂജാരി' അറസ്റ്റിൽ. പാലായ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തിലെ 24കാരിയായ യുവതിയെ തുടർച്ചയായി അർദ്ധനാരി പൂജകൾക്ക് വിധേയമാക്കിയശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിലാണ് വിരുതൻ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇരുമ്പുപണി ചെയ്യുന്ന എരുമേലി പുലിക്കുന്ന് തോപ്പിൽ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന അനീഷ് (27) ആണ് പിടിയിലായത്. ഇയാൾ ബ്രാഹ്മണനാണെന്ന് വരുത്തിതീർക്കാൻ പൂണൂലും ധരിച്ചിരുന്നു. സ്ത്രീകളെ അർധനഗ്നയാക്കി മുറിയ്ക്കുള്ളിൽ കിടത്തിയശേഷം വിളക്ക് അണച്ച് പൂക്കൾ വർഷിച്ചായിരുന്നു പൂജാകർമ്മം. പാലാ, ഏറ്റുമാനൂർ, പൂഞ്ഞാർ ഭാഗങ്ങളിൽ ഇയാളുടെ രതിയ്ക്ക് വിധേയമായ ഒട്ടനവധി സ്ത്രീകളുണ്ടെന്ന് അറിയുന്നു. പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
മല്ലപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണെന്നും കുടുംബൈശ്വര്യത്തിനായി പൂജകൾ നടത്താമെന്നും യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. നിരവധി തവണ 'പൂജ' നടത്തുകയും ചെയ്തു. ഇതിനിടെ വിവാഹ വാഗ്ദാനവും നല്കി. ഭാര്യയും ഒരു കുട്ടിയുമുള്ള വിവരം മറച്ചുവച്ചായിരുന്നു ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. ഏറ്റുമാനൂർ അമ്പലത്തിൽ കൊണ്ടുവന്ന് ആരും കാണാതെ യുവതിയുടെ കഴുത്തിൽ താലി ചാർത്തുകയും ചെയ്തു. ആർഭാടമായ വിവാഹം ചോറ്റാനിക്കര അമ്പലത്തിൽ വച്ച് ഇന്ന് നടത്താനിരിക്കെയായിരുന്നു അറസ്റ്റ്.