തിരുവനന്തപുരം: 58-മത് സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം കിരീടത്തിലേക്ക്. 224 പോയിന്റുമായാണ് എറണാകുളം കിരീടത്തിനരികെയെത്തിയത്.
27 സ്വര്‍ണവും 20 വെള്ളിയും 14 വെങ്കലവുമായാണ് ചാമ്പ്യന്‍ ജില്ലയുടെ കുതിപ്പ്. രണ്ടാം സ്‌ഥാനത്തുള്ള പാലക്കാട് ഏറെ പിന്നിലാണ്. 12 സ്വര്‍ണവും 20 വെള്ളിയും 17 വെങ്കലവുമടക്കം 153 പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്നാം സ്‌ഥാനം 12 സ്വര്‍ണവും 14 വെള്ളിയും 11 വെങ്കലവുമടക്കം 122 പോയിന്റുള്ള കോഴിക്കോട് ജില്ലക്കാണ്. രണ്ടാം സ്‌ഥാനക്കാര്‍ക്ക് വേണ്ടി പാലക്കാടും കോഴിക്കോടും തമ്മില്‍ കനത്ത പോരാട്ടമാണു നടക്കുന്നത്.
ഏറ്റവും മികച്ച സ്‌കൂളിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 10 സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്ന് വെങ്കലവുമടക്കം 68 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ്. ഒന്നാം സ്‌ഥാനത്ത് തുടരുന്നു. 8 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 7 വെങ്കലാവുമടക്കം 62 പോയിന്റ് നേടിയ രണ്ടാം സ്‌ഥാനത്തുള്ള പാലക്കാട് ജില്ലയിലെ പറളി സ്‌കൂളും എട്ട് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവുമടക്കം 60 പോയിന്റുള്ള കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്. മൂന്നാം സ്‌ഥാനത്തും നില്‍ക്കുന്നു.ഇന്നലെ അഞ്ചു റെക്കോഡുകളാണ് പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ കെ.ആര്‍. ആതിര, സബ്‌ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ അപര്‍ണ റോയി, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പറളി സ്‌കൂളിന്റെ മുഹമ്മദ് അഫ്‌സല്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് എച്ച്‌എസ്‌എസിലെ ഡൈബി സെബാസ്‌റ്റ്യന്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ ശ്രീഹരി വിഷ്‌ണു എന്നിവരാണ് ഇന്നലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മീറ്റ് ഇന്ന് സമാപിക്കും. 23 ഫൈനലുകളും ഇന്ന് അരങ്ങേറും.








