തിരുവനന്തപുരം: വാദിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര അസി. സെഷന്‍സ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഷാജുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഷാജുദ്ദീനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ തൊണ്ടിമുതലായ ഏഴു കിലോ സ്വര്‍ണം വീണ്ടും കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിന് വാദിയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് ഷാജുദ്ദീന്‍ ആവശ്യപ്പെട്ടത്. അമ്പതിനായിരം രൂപ ആദ്യഘട്ടമായി നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ട് ഷാജുദ്ദീന്‍ വിളിച്ചു. വിലപേശലിനൊടുവില്‍ മൂന്നു ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഇതേതുടര്‍ന്ന് വാദി വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റു നടന്നത്.








