തിരുവനന്തപുരം : ഇന്ന് നടക്കുന്ന നിര്‍ണ്ണായക യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണ പിള്ള പങ്കെടുക്കില്ല. ബാലകൃഷ്‌ണപിള്ളയുടെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) പ്രതിനിധികള്‍ യോഗത്തിനെത്തും. യോഗത്തില്‍ കെ.ബി ഗണേശ് കുമാറിനെതിരെ നടപടിയുണ്ടായാല്‍ എതിര്‍ക്കാനാണ് കേരളാ കോണ്‍ഗ്രസ് (ബി) തീരുമാനമെന്നാണ് സൂചന. യോഗത്തില്‍ പങ്കെടുക്കുന്ന കേരളാ കോണ്‍ഗ്രസ് (ബി) പ്രതിനിധികള്‍ ഗണേശ് കുമാറിന്റെ ആരോപണങ്ങളെ പിന്തുണച്ചേക്കും.
ധനമന്ത്രി കെ.എം മാണിയ്‌ക്ക് എതിരായ ബാര്‍ കോഴ ആരോപണത്തിന് പുറമേ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് എതിരെ ഗണേശ് കുമാര്‍ നടത്തിയ ആരോപണങ്ങളും ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇക്കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ബാലകൃഷ്‌ണപിള്ളയുടെ നീക്കമെന്നാണ് സൂചന.
ഗണേഷിനെ യുഡിഎഫില്‍ നിന്നു പുറത്താക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെടില്ല എന്നാല്‍ ഗണേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.








