തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. ജ്വലിക്കുന്ന ചിന്തകളും തീഷ്ണമായ കാഴ്ചകളും സമ്മാനിക്കുന്ന ഒരാഴ്ചയാണ് ഇനി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്ന ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലൂച്ചിയോ ചടങ്ങില്‍ വിശിഷ്ടാതിഥിയാണ്.
ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ , മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരയ കെ.മുരളീധരന്‍, എം.എ. ബേബി, മേയര്‍ കെ. ചന്ദ്രിക, ചലച്ചിത്ര-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായ ഡാന്‍സിങ് അറബ്‌സിലെ നടന്‍ തൗഫിക് ബാറോ പങ്കെടുക്കും. തുടര്‍ന്ന് നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്ററില്‍ ഇറാന്‍ റിക്ലൂസ് സംവിധാനം ചെയ്ത 'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇതേസമയം കൈരളി തിയേറ്ററിലും ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യപ്രദര്‍ശനവും നടക്കും. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ലോക കാഴ്ചകളിലൂടെയുള്ള സഞ്ചാരമാകുന്ന ഒട്ടേറെ ചിത്രങ്ങള്‍ മേളയിലുണ്ട്.
100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍. അതുല്യ ചലച്ചിത്ര പ്രതിഭകളുടെ മികവ് പ്രകടമായ ചിത്രങ്ങള്‍ കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗത്തിലുണ്ട്. ലോകസനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് - ഫ്രഞ്ച് കാഴ്ചകളുമായി പ്രത്യേക വിഭാഗം, ജൂറി ചിത്രങ്ങള്‍, മത്സരവിഭാഗം എന്നീ ഇനങ്ങളിലാണ് പ്രദര്‍ശനം.