Home » » ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിലെ ജീവനക്കാര്‍ക്കു ശമ്പളo കൊടുത്തുതീര്‍ത്തില്ലെകില്‍ എം.കെ. മുനീറിന്‍െറ വീട്ടിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിലെ ജീവനക്കാര്‍ക്കു ശമ്പളo കൊടുത്തുതീര്‍ത്തില്ലെകില്‍ എം.കെ. മുനീറിന്‍െറ വീട്ടിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

Written By Unknown on Thursday, 11 December 2014 | 18:35

തിരുവനന്തപുരം: ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഡിസംബര്‍ 31നകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ത്തില്ലെകില്‍   ചാനല്‍ ചെയര്‍മാന്‍ ഡോ. എം.കെ. മുനീറിന്‍െറ തിരുവനന്തപുരത്തെ താമസസ്ഥലത്തേക്ക് പത്രപ്രവര്‍ത്തകരുടെ മാര്‍ച്ചടക്കമുള്ള പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്നറിയിപ്പ് നല്‍കി. യൂനിയന്‍െറ പരാതിയെ തുടര്‍ന്ന് സംസ്ഥാന ലേബര്‍ കമീഷണര്‍ പ്രശ്നം പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാനേജ്മെന്‍റ് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.
ധിക്കാരപരമായ സമീപനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്‍റ് കെ. പ്രേമനാഥും ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭനും പ്രസ്താവനയില്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.