Home » » കിടപ്പാടം തട്ടിയെടുക്കാനുള്ള ബ്ലേഡ് പലിശക്കാരന്റെ ശ്രമത്തിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി.

കിടപ്പാടം തട്ടിയെടുക്കാനുള്ള ബ്ലേഡ് പലിശക്കാരന്റെ ശ്രമത്തിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി.

Written By Unknown on Saturday, 20 December 2014 | 19:26

ചേർത്തല: കിടപ്പാടം തട്ടിയെടുക്കാനുള്ള ബ്ലേഡ് പലിശക്കാരന്റെ ശ്രമത്തിൽ മനംനൊന്ത്  സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കി. ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പാലിയതൈയ്യിൽ നെൽസന്റെ ഭാര്യ കെ.ജെ. ത്രേസ്യക്കുട്ടിയെ (53) ആണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേർത്തല നെടുമ്പ്രക്കാട് ഗവ. യു.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ്. ഇവർക്ക് ബ്ലേഡ് പലിശയ്ക്ക് പണം നൽകിയ അർത്തുങ്കൽ സ്വദേശി വീടും സ്ഥലവും തട്ടിയെടുക്കാൻ നടത്തിയ ഗൂഢ നീക്കവും ഭീഷണിയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഭർത്താവ് നെൽസൺ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി എന്നിവർക്ക്  പരാതി നൽകി.

പരാതിയിൽ പറയുന്ന പലിശക്കാരനെ കഴിഞ്ഞ മേയിൽ നടന്ന കുബേര റെയ്ഡിൽ പിടികൂടിയിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. സംഭവത്തെക്കുറിച്ചും അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ച് കേസെടുക്കുമെന്ന് ഡിവൈ.എസ്.പി കെ.ജി. ബാബുകുമാർ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.