ലണ്ടൻ: 2014ലെ ലോക സുന്ദരിയായി ദക്ഷിണാഫ്രിക്കൻ സുന്ദരി റോളിൻ സ്ട്രോസ് തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിൽ നടന്ന മത്സരത്തിൽ 122 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് സ്ട്രോസ് ലോക സുന്ദരീ കിരീടം ചൂടിയത്. 2013ലെ ലോക സുന്ദരി മെഗൻ യങ് റോളൻ സ്ട്രോസിന് കിരീടം ചാർത്തി. മിസ് ഹംഗറി എഡിനാ കുൽക്സറാണ് രണ്ടാം സ്ഥാനത്തെത്തിയത്. മിസ് അമേരിക്ക എലിസബത്ത് സഫ്രിറ്റ് മൂന്നാം സ്ഥാനം നേടി.
ഇന്ത്യയുടെ കോയൽ റാണ അവസാന പതിനൊന്നു സുന്ദരിമാരിൽ ആറാമതെത്തിയിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. അവസാന അഞ്ചു പേരിൽ മിസ് ആസ്ട്രേലിയയും മിസ് ഇംഗ്ളണ്ടും ഇടംപിടിച്ചിരുന്നു.
ഇന്ത്യയുടെ കോയൽ റാണ അവസാന പതിനൊന്നു സുന്ദരിമാരിൽ ആറാമതെത്തിയിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. അവസാന അഞ്ചു പേരിൽ മിസ് ആസ്ട്രേലിയയും മിസ് ഇംഗ്ളണ്ടും ഇടംപിടിച്ചിരുന്നു.