Home » » എഡി-50 പുരസ്‌കാരം സ്‌തപതി ആര്‍ക്കിടെക്‌റ്റ്‌സിന്‌.

എഡി-50 പുരസ്‌കാരം സ്‌തപതി ആര്‍ക്കിടെക്‌റ്റ്‌സിന്‌.

Written By Unknown on Tuesday, 31 March 2015 | 19:03


കോഴിക്കോട്‌: ആര്‍ക്കിടെക്‌റ്റ്‌ ടോണി ജോസഫ്‌ നേതൃത്വം നല്‍കുന്ന`സ്‌തപതി ആര്‍ക്കിടെക്‌റ്റ്‌സ്‌' ദക്ഷിണേഷ്യയിലെ അന്‍പത്‌ പ്രമുഖ ആര്‍ക്കിടെക്‌റ്റ്‌സ്‌ സ്ഥാപനങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു . അന്തരാഷ്‌ട്രതലത്തില്‍ പ്രസിദ്ധമായ ആര്‍ക്കിടെക്‌ച്ചറല്‍ ഡൈജസ്റ്റ്‌ മാഗസിന്‍ 2015ല്‍ ഏര്‍പ്പെടുത്തിയ എഡി 50 പുരസ്‌കാരം നേടുന്ന കേരളത്തിലെ ഏക സ്ഥാപനമാണ്‌ `സ്‌തപതി ആര്‍ക്കിടെക്‌റ്റ്‌സ്‌'. 
ന്യൂഡല്‍ഹിയിലെ ജെ.ഡെബ്ല്യൂ മാരിയറ്റ്‌ ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കോണ്‍ടേനാസ്റ്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അലക്‌സ്‌ കുരുവിള, ആര്‍ക്കിടെക്‌ച്ചറല്‍ ഡൈജസ്റ്റ്‌ മാഗസിന്‍ എഡിറ്റര്‍ മഞ്‌ജു സാറ രാജന്‍ എന്നിവര്‍ ചേര്‍ന്ന്‌ ടോണി ജോസഫിന്‌ പുരസ്‌കാരം നല്‍കി. 
പ്രശസ്‌തമായ `കുമരകം ലേക്ക്‌ റിസോര്‍ട്ട്‌', ഗോവയിലെ `അലില ദിവാ റിസോര്‍ട്ട്‌' `എന്‍ചാന്‍ഡ്‌ ഐലന്റ്‌ റിസോര്‍ട്ട്‌' എന്നിവ സ്‌തപതി ആര്‍ക്കിടെക്‌സ്റ്റിന്റെ രൂപ കല്‍പ്പനയില്‍ ചിലതുമാത്രം. മുപ്പത്തി അഞ്ച്‌ ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള കോഴിക്കോട്ടെ `ഹൈലറ്റ്‌ സിറ്റി', മലബാര്‍ ബില്‍ഡേഴ്‌സിന്റെ മംഗലാപുരം, തൃശൂര്‍ എന്നിവിടങ്ങളിലേയും അവദ്‌ഗ്രൂപ്പിന്റെ സൂറത്തിലെ അവദ്‌ ഓര്‍ക്കിഡ്‌ എന്നീ ടൗണ്‍ഷിപ്പുകള്‍ സ്‌തപതി ആര്‍ക്കിടെക്‌റ്റ്‌സിന്റെ രൂപ കല്‍പനാ വൈദഗ്‌ധ്യത്തിന്റെ ചില ഉദാഹരണങ്ങളാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.