തിരുവനന്തപുരം : മദ്യപാനം മൗലീകാവകാശമല്ലെന്ന് വിലയിരുത്തിക്കൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശം ചരിത്രപരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.
വ്യക്‌തിയെന്ന നിലയില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്നും മദ്യവര്‍ജ്‌ജനം ലക്ഷ്യം വച്ചുകൊണ്ടുള്ള നടപടികളുമായി ശക്‌തമായി മുന്നോട്ടുപോകുമെന്നും ലഹരി വിമുക്‌ത കേരളമെന്ന ലക്ഷ്യം നിറവേറ്റുമെന്നും സുധീരന്‍ വ്യക്‌തമാക്കി.

ഹൈക്കോടതി വിധി സര്‍ക്കാരിന്റെ വിജയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും ചെന്നിത്തല പറഞ്ഞു.