Home » , » ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം ശശി കപുറിന്.

ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം ശശി കപുറിന്.

Written By Unknown on Monday, 23 March 2015 | 19:45

ന്യൂഡല്‍ഹി: ബോളിവുഡ്‌ നടനും നിര്‍മാതാവുമായ ശശി കപുറി(77)നു സിനിമയിലെ സമഗ്രസംഭാവനയ്‌ക്കുള്ള ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം. കപുര്‍ കുടുംബത്തില്‍ ഫാല്‍ക്കേ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വ്യക്‌തിയാണ്‌ അദ്ദേഹം. പിതാവ്‌ പൃഥ്വി രാജ്‌ കപുര്‍, സഹോദരന്‍ രാജ്‌ കപുര്‍ എന്നിവര്‍ക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. 
അഞ്ചംഗ ജൂറി ഏകകണ്‌ഠമായാണു ശശി കപുറിനെ പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്‌. 1938 ല്‍ ജനിച്ച അദ്ദേഹം നാലാം വയസിലാണു നടനായി അരങ്ങേറ്റം കുറിച്ചത്‌. പിതാവ്‌ പൃഥ്വി രാജിന്റെ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. 1948 ല്‍ പുറത്തിറങ്ങിയ ആഗാണ്‌ അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത്‌ ശ്രദ്ധേയനാക്കിയത്‌. 1951 ല്‍ പുറത്തിറങ്ങിയ ആവാരയില്‍ സഹോദരന്‍ രാജ്‌ കപുറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. 1950 കളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. 1961 ല്‍ ധര്‍മപുത്രയില്‍ നായകനായി അരങ്ങേറി.
1980 കള്‍ വരെ 116 സിനിമകളില്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതിനിടെ ബ്രിട്ടിഷ്‌- ഹോളിവുഡ്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. 1978 ലായിരുന്നു സിനിമാ നിര്‍മാണം തുടങ്ങിയത്‌. 2011 ല്‍ രാജ്യം പദ്‌മ ഭൂഷന്‍ നല്‍കി ആദരിച്ചു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. 1998 ല്‍ ഇറങ്ങിയ ജിന്നയാണ്‌ അവസാനം അഭിനയിച്ച ചിത്രം. ബോംബെ ടാക്കീസില്‍ നായികയായിരുന്നു ബ്രിട്ടിഷ്‌ നടി ജെന്നിഫര്‍ കെന്‍ഡല്‍ ആണു ഭാര്യ. മക്കള്‍: കുനാല്‍, കരണ്‍, സഞ്‌ജന
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.