തിരുവനന്തപുരം: എല്‍.ഡി.എഫ് പ്രതിനിധിയായി സി.പി.എം നേതാവ് കെ.കെ രാഗേഷ് രാജ്യസഭയിലെത്തും. രാഗേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. നിലവില്‍ സി.പി.എം സംസ്ഥാന സമിതിയംഗമായ രാഗേഷ് എസ്.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറി കൂടിയാണ്.
കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകളാണ് വരുന്നത്. ഇതില്‍ രണ്ടെണ്ണം യു.ഡി.എനിനാണ്. എല്‍.ഡി.എഫിന് അവകാശപ്പെട്ട സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു.








