Home » » സദാചാര പൊലീസ്‌ ആളുമാറി പാസ്‌റ്ററെ ക്രൂരമായി മര്‍ദിച്ചു.

സദാചാര പൊലീസ്‌ ആളുമാറി പാസ്‌റ്ററെ ക്രൂരമായി മര്‍ദിച്ചു.

Written By Unknown on Tuesday, 31 March 2015 | 19:38

പുല്‍പ്പള്ളി: സദാചാര പൊലീസ്‌ ആളുമാറി പാസ്‌റ്ററെ ക്രൂരമായി മര്‍ദിച്ചു. ആനപ്പാറ നടുവിലെ വീട്ടില്‍ ബേബിക്കാണ്‌(പീറ്റര്‍-49) മര്‍ദ്ദനമേറ്റത്‌. ഗുരുതര പരിക്കേറ്റ ബേബിയെ മാനന്തവാടിയിലെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനായ ലീഗ്‌ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ്‌ മര്‍ദ്ദിച്ചത്‌. തിങ്കളാഴ്‌ച രാത്രി 7.30ഓടെയാണ്‌ സംഭവം.
കര്‍ണാടക സിദ്ധാപുരത്ത്‌ പാസ്‌റ്ററായി സേവനം ചെയുന്ന ബേബി കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ആനപ്പാറയിലെ വീട്ടിലെത്തിയത്‌. തിങ്കളാഴ്‌ച രാത്രി സമീപത്തെ തറവാട്ട്‌ വീട്ടില്‍പോയി മടങ്ങുമ്പോഴാണ്‌ വഴിയില്‍ പതിയിരുന്ന സംഘം ആക്രമിച്ചത്‌. അധ്യാപകനായ ലീഗ്‌ പ്രവര്‍ത്തകന്റെ ഭാര്യയെ ശല്യം ചെയ്യുന്നുവെന്ന്‌ ആരോപിച്ചായിരുന്നു മര്‍ദനം. ക്രൂരമായി മര്‍ദിച്ചശേഷമാണ്‌ ഇവര്‍ക്ക്‌ ആളുമാറിയെന്ന്‌ മനസിലായത്‌. ഇതോടെ സംഘം സ്‌ഥലംവിട്ടു. പിന്നീട്‌ ഇവര്‍തന്നെ പൊലീസില്‍ വിവിരം അറിയിച്ചു.
അര്‍ദ്ധരാത്രിയോടെ പൊലീസ്‌ സ്‌ഥലത്തെത്തി അനേ്വഷിച്ചപ്പോഴാണ്‌ മര്‍ദനമേറ്റ്‌ അവശനിലയില്‍ കിടക്കുന്ന ബേബിയെ കണ്ടത്‌. പിന്നീട്‌ ബന്ധുക്കളെ വിവരം അറിയുക്കുകയും ഇവരെത്തി ആശുപത്രിയില്‍ കൊണ്ടുപോകുകയുമായിരുന്നു. മര്‍ദനത്തില്‍ ബേബിയുടെ കര്‍ണപടം പൊട്ടി. കണ്ണിന്‌ മുറിവേറ്റു. മുഖം റോഡിലുരച്ചതിനെ തുടര്‍ന്ന്‌ തൊലി പോയിട്ടുണ്ട്‌. കൈകാലുകളിലും പുറത്തും മുറിവേറ്റു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.