കോട്ടയം: പി.സി. ജോര്‍ജിപ്പോള്‍ യു.ഡി.എഫില്‍ അംഗമല്ലെന്നും ജോര്‍ജിനെതിരെ നടപടി സ്വീകരിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല. നിലവില്‍ ജോര്‍ജ് യു.ഡി.എഫില്‍ ഇല്ല. അദ്ദേഹം യു.ഡി.എഫ് യോഗങ്ങള്‍ക്ക് വരാറില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിയിലെ അംഗം മുന്നണിക്കോ പാര്‍ട്ടിക്കോ എതിരെ സംസാരിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.പി. വിലപേശലിനല്ല ശ്രമിക്കുന്നത്. അവര്‍ മുന്നണിയുടെ ഭാഗം തന്നെയാണ്. ആര്‍.എസ്.പി. ഡപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല. യു.ഡി.എഫില്‍ നിന്നും ആരും എങ്ങോട്ടും പോകില്ല. യു.ഡി.എഫിന്റെ നില ഭദ്രമാണ്. കൂടുതല്‍ ഭദ്രമായി യു.ഡി.എഫ് തുടരുമെന്നും സി.പി.എം. തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.








