Home » » ഗൗരിയമ്മ സിപിഎമ്മിലേക്ക്.

ഗൗരിയമ്മ സിപിഎമ്മിലേക്ക്.

Written By Unknown on Thursday, 9 April 2015 | 07:07

ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുന്നു.ഉപാധികളോടുള്ള ലയനം സിപിഎമ്മുമായി ചര്‍ച്ചചെയ്യാന്‍ ഉപസമിതിയോഗം ഗൗരിയമ്മയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,ഗൗരിയമ്മയെ കണ്ടിരുന്നു.സിപിഎമ്മിലേക്ക് ക്ഷണിച്ച കോടിയേരിക്ക് പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനമറിയാക്കാമെന്ന മറുപടി ഗൗരിയമ്മ നല്‍കി.
തുടര്‍ന്നാണ് ഇന്ന് ജെഎസ്എസ് ഉപസമിതി യോഗം ചേര്‍ന്നത്.ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും,സിപിഎം മാന്യമായ സ്ഥാനം നല്‍കിയാല്‍ ലയിക്കാമെന്ന നിര്‍ദ്ദേശമാണ് ഗൗരിയമ്മ മുന്നോട്ട് വച്ചത്.ഇത് ഉപസമിതി അംഗീകരിക്കുകയും ഉപാധികള്‍ സിപിഎമ്മുമായി ചര്‍ച്ച ചെയ്യാന്‍ ഗൗരിയമ്മയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
ജെഎസ്എസ് ഇപ്പോള്‍ എല്‍ഡിഎഫില്‍ ഔദ്യോഗികമായല്ലെങ്കിലും ഘടകക്ഷിയാണ്. സിപിഎം നേതാക്കളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു ലയനം.പുതിയ സാഹചര്യത്തില്‍ ജെഎസ്എസിന്‍റെ ഉപാധികളോട് സിപിഎം അനുകൂലനിലപാട് സ്വീകരിക്കാനാണ് സാധ്യത.അങ്ങനെയെങ്കില്‍ ചര്‍ച്ചകള്‍ക്ക് ശേഷം ജെഎസ്എസ് സംസ്ഥാനകമ്മിറ്റി ചേര്‍ന്ന് ലയനം അംഗീകരിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.