ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ടതിനെതിരെ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. കരാറുമായി മുന്നോട്ട് പോവരുതെന്ന് അദ്ദേഹം, ഫ്രാൻസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കരാറിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സ്വാമി പറഞ്ഞു.
മുൻ യു.പി.എ സർക്കാരിന്റെ കാലത്താണ് റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങിയത്. അതിന്റെ പിന്തുടർച്ചയായാണ് മോദി സർക്കാർ 36 വിമാനങ്ങൾ വാങ്ങാനുള്ള കരാരിൽ ഒപ്പിട്ടത്.
റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം സർക്കാരിന് തിരിച്ചടിയാവും. റാഫേൽ കുറഞ്ഞ ഇന്ധനക്ഷമത കുറഞ്ഞതും മോശം പ്രകടനവുമുള്ള വിമാനമാണ്. ഇത് സർക്കാരിന് നാണക്കേട് വരുത്തി വയ്ക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി. ലിബയയിലും ഈജിപ്തിലും ഇത് തെളിഞ്ഞതാണെന്നും സ്വാമി കൂട്ടിച്ചേർത്തു.