Home » » എൻറെ പോരാട്ടം സാധാരണക്കാരന്റെ നീതിക്കുവേണ്ടി;ശ്യാം ബാലകൃഷ്‌ണന്‍.

എൻറെ പോരാട്ടം സാധാരണക്കാരന്റെ നീതിക്കുവേണ്ടി;ശ്യാം ബാലകൃഷ്‌ണന്‍.

Written By Unknown on Saturday, 23 May 2015 | 01:58

മാനന്തവാടി : എൻറെ പോരാട്ടം സാധാരണക്കാരന്റെ നീതിക്കുവേണ്ടി.   മാവോയിസ്‌റ്റാണെന്നാരോപിച്ച്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത കോറോം സ്വദേശി ശ്യാം ബാലകൃഷ്‌ണന്‍.
കഴിഞ്ഞ വര്‍ഷം മേയ്‌ 20നു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം ബാലകൃഷ്‌ണനെ വെള്ളമുണ്ട സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജോസിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോ സംഘം പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്‌തത്‌. മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ പോലീസ്‌ ഇയാളെ സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തശേഷം പൊര്‍ളോത്തെ വീട്ടിലെത്തിച്ച്‌ ലാപ്‌ടോപ്പും വീടും പരിശോധിക്കുകയും ചെയ്തു . രാത്രി 12 വരെയുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലും ഒന്നും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. പിറ്റേന്നു വീട്ടിലെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥരും മറ്റും ശ്യാമിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കസ്‌റ്റഡിയിലെടുത്ത ബൈക്കും ലാപ്‌ടോപ്പും ഏറെ നാളുകള്‍ക്കു ശേഷമാണ്‌ തിരികെ നല്‍കിയത്‌. ബിരുദധാരിയായ ശ്യാം ബാലകൃഷ്‌ണന്‍ അഞ്ചു വര്‍ഷമായി പൊര്‍ളോെത്ത നാലേക്കര്‍ ഭൂമിയില്‍ ജൈവകൃഷി നടത്തുകയാണ്‌.  പരിസ്‌ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ശ്യാം
കുടംകുളം ആണവനിലയ വിരുദ്ധ സമരത്തിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലും പങ്കെടുത്തിരുന്നു.  മാവോയിസ്‌റ്റ്‌ ബന്ധമില്ലെന്നു പ്രാഥമിക ചോദ്യംചെയ്യലില്‍ത്തന്നെ ബോധ്യപ്പെട്ടിട്ടും ദീര്‍ഘനേരം കസ്‌റ്റഡിയില്‍ വച്ചതാണ്‌ നിയമയുദ്ധത്തിനു പ്രേരിപ്പിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.