Home » » മാവോയിസ്റ്റ് അനുകൂല പരാമർശo ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനൊരുങ്ങുന്നു.

മാവോയിസ്റ്റ് അനുകൂല പരാമർശo ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനൊരുങ്ങുന്നു.

Written By Unknown on Saturday, 23 May 2015 | 02:04

തിരുവനന്തപുരം: ഒരാൾ മാവോയിസ്റ്റ് ആകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന ഹൈക്കോടതി പരാമർശത്തിൽ സർക്കാർ അപ്പീൽ നൽകാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി  വിധി പഠിച്ച് റിപ്പോർട്ട്  സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു സർക്കാർ നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.

ഇന്നലെയാണ് ഇതുസംബന്ധിച്ച ഹൈക്കോടതി പരാമർശമുണ്ടായത്. ഒരാൾ മാവോയിസ്റ്റാകുന്നത് ക്രിമിനൽ കുറ്റമല്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവില്ലാതെ പൊലീസിന് തടവിലാക്കാൻ കഴിയില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ് സർക്കാരും പൊലീസും സ്വീകരിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ,  മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന നിലപാടിലാണ് സർക്കാർ. അതു സായുധ കലാപത്തിന് ആഹ്വാനം ചെയ്യുമെന്നും സർക്കാർ വിലയിരുത്തുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.