Home » , » സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ.

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ.

Written By Unknown on Thursday, 21 May 2015 | 03:59

ന്യൂഡൽഹി:  കേരളത്തിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ.  ഉത്തരവ് കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കും. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് എന്നിവരുമായി സുരേഷ്‌ഗോപി കഴിഞ്ഞ ദിവസം  കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി സമ്മതമറിയിച്ചത്. ഇന്നുരാവിലെ  ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി സുരേഷ് ഗോപി ഗൾഫിലേക്ക് പോയി. 24ന് മടങ്ങിയെത്തും. അതിനുശേഷം അദ്ദേഹം സ്ഥാനമേറ്റെടുക്കും.  നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങുo. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് സുരേഷ് ഗോപി. കേന്ദ്രസഹമന്ത്രിക്ക് തുല്യമായ പദവിയാണ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം. 

സുരേഷ് ഗോപിക്ക് കേന്ദ്രത്തിൽ സുപ്രധാനമായ സ്ഥാനം ലഭിക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് അത്തരമൊരു പ്രചാരണം ശക്തമായത്. കേന്ദ്രമന്ത്രിയാകുമെന്നുവരെ പ്രചാരണം കൊഴുത്തു. എങ്കിലും വൈകാതെ സുപ്രധാന സ്ഥാനം അദ്ദേഹത്തിന് മോദി നൽകുമെന്ന് ഉറപ്പായിരുന്നു. അതാണിപ്പോൾ യാഥാർത്ഥ്യമായത്. 

ഇപ്പോഴും സിനിമയിൽ സജീവമാണ് സുരേഷ് ഗോപി. കളിയാട്ടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. ഒരു സ്വകാര്യ ചാനലിൽ  ജനപ്രിയ ഷോയിലെ അവതാരകൻ കൂടിയാണിപ്പോൾ. 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.