Home » » വി.എസ്. അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം.

വി.എസ്. അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം.

Written By Unknown on Thursday, 21 May 2015 | 03:49

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം.  വി.എസിനെതിരായ പ്രമേയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിലൂടെ പരസ്യപ്പെടുത്തി.

വി.എസിന്റെ പരാമർശം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. വി.എസിന്റെ പരാമർശങ്ങൾ പാർട്ടി താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല. വി.എസ് പിബിയെ തള്ളിപ്പറഞ്ഞു, വെല്ലുവിളിച്ചു. തെറ്റായ പ്രചാരണങ്ങൾക്ക് വി.എസ് വിശ്വാസ്യത നൽകുന്നു. വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ കഴിയും വിധം പരാമർശങ്ങൾ നടത്തുന്നു. വലതുപക്ഷ മാധ്യമ നിലപാടിനെ ബലപ്പെടുത്തുന്നതാണ് വി.എസിന്റെ നിലപാട്.

വി.എസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്. തിരുത്തിയിട്ടും തെറ്റുകൾ ആവർത്തിക്കുന്നു. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വി.എസ് പ്രവർത്തിച്ചു. പാർട്ടിക്ക് വിധേയനാകില്ലെന്ന് വി.എസ് മുന്പും തെളിയിച്ചിട്ടുണ്ട്. സംഘടനാ തത്വങ്ങൾ ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വി.എസിന് പാർട്ടി താൽപര്യങ്ങളില്ല. കേന്ദ്ര കമ്മിറ്റി തള്ളിയ ആരോപണങ്ങളാണ് വി.എസ് വീണ്ടും ഉന്നയിക്കുന്നത്. വിഭാഗീയ താൽപര്യങ്ങളാണ് അദ്ദേഹത്തിനുള്ളത്. മുന്നണി വികസനം വി.എസിന്റെ അജണ്ടയിലില്ല.പാർട്ടിയുടെ ശരിയായ നിലപാടിനെ വി.എസ് വക്രീകരിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.