Home » » മുസ്ലിമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജോലി നിഷേധിച്ച കമ്പനിക്കെതിരേ ഉദ്യോഗാര്‍ഥി നിയമനടപടിക്ക്‌.

മുസ്ലിമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജോലി നിഷേധിച്ച കമ്പനിക്കെതിരേ ഉദ്യോഗാര്‍ഥി നിയമനടപടിക്ക്‌.

Written By Unknown on Thursday, 21 May 2015 | 22:31

മുംബൈ: മുസ്ലിമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജോലി നിഷേധിച്ച ഡയമണ്ട്‌ കമ്പനിക്കെതിരേ ഉദ്യോഗാര്‍ഥി നിയമനടപടിക്ക്‌. എം.ബി.എ. ബിരുദധാരിയും മുംബൈ സ്വദേശിയുമായ സിഷാന്‍ അലി ഖാന്‍ ആണ്‌ ഹരി കൃഷ്‌ണ എക്‌സ്‌പോര്‍ട്‌സ്‌ എന്ന ഡയമണ്ട്‌ കയറ്റുമതി കമ്പനിക്കെതിരേ ദേശീയ ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചത്‌.
സംഭവത്തില്‍ ഉടന്‍ വിശദീകരണം തേടുമെന്നും ആവശ്യമെന്നു കണ്ടാല്‍ അന്വേഷണം നടത്തുമെന്നും ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ നസീം അഹമ്മദ്‌ പറഞ്ഞു.
ഹരികൃഷ്‌ണ എക്‌സ്‌പോര്‍ട്‌സിന്റെ മാര്‍ക്കറ്റിങ്‌ വിഭാഗത്തില്‍ ജോലി തേടി കഴിഞ്ഞ 19-നാണ്‌ സിഷാന്‍ ഇ-മെയില്‍ വഴി അപേക്ഷ നല്‍കിയത്‌. 15 മിനിട്ടിനുള്ളില്‍ മറുപടി കിട്ടി: "നിങ്ങളുടെ അപേക്ഷയ്‌ക്കു നന്ദി, പക്ഷേ, മുസ്ലിം ഇതര വിഭാഗങ്ങളെയേ ഞങ്ങള്‍ ജോലിക്കെടുക്കൂവെന്ന കാര്യം ഖേദപൂര്‍വം അറിയിക്കട്ടെ.".
മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടത്‌ കനത്ത ആഘാതമായെന്നും പറഞ്ഞ സിഷാന്‍ തന്റെ അനുഭവം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.
ഇതോടെ കമ്പനിക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ്‌ വൈറലായത്‌. പിന്നാലെ, എച്ച്‌.ആര്‍. വിഭാഗത്തിലെ ട്രെയ്‌നി ജീവനക്കാരനു പറ്റിയ പിഴവാണ്‌ ജോലി നിഷേധിക്കപ്പെടാന്‍ ഇടയാക്കിയതെന്ന വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.