Home » » ഗുജറാത്തില്‍ സ്കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി നടന്ന ബി.ജെ.പി സ്ഥാനാര്‍ഥി വിവാദത്തില്‍.

ഗുജറാത്തില്‍ സ്കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി നടന്ന ബി.ജെ.പി സ്ഥാനാര്‍ഥി വിവാദത്തില്‍.

Written By Unknown on Monday, 24 March 2014 | 00:24

അഹമ്മദാബാദ്: ഗുജറാത്തില്‍ സ്കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി നടന്ന ബി.ജെ.പി സ്ഥാനാര്‍ഥി വിവാദത്തില്‍. ആര്യ സമാജം സംഘടിപ്പിച്ച യോഗ ക്യാമ്പിലെ പരിപാടിക്കിടെയാണ് രാജ്കോട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ കുന്ദരിയ വിദ്യാര്‍ഥികളുടെ മുതുകില്‍ ചവിട്ടി നടന്നത്.
യോഗാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളുടെ ദേഹത്തു ചവിട്ടി മോഹന്‍ കുന്ദരിയനടക്കുന്ന വീഡിയോ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. അദ്ദേഹം കുട്ടികളുടെ മുതുകില്‍ ചവിട്ടി നടക്കുമ്പോള്‍ അനുയായികള്‍ ത്രിവര്‍ണപതാകയും പാര്‍ട്ടിയുടെ കൊടിയും വീശുന്ന ദൃശ്യവും ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം, സംഘാടകര്‍ നിര്‍ബന്ധിച്ചതിനാലാണ് കുട്ടികളുടെ മുകളിലൂടെ നടന്നതെന്ന് മോഹന്‍ കുന്ദരിയ വിശദീകരിച്ചു. യോഗയില്‍ കുട്ടികളുടെ കഴിവ് പ്രദര്‍ശിപ്പിക്കുകയാണ് അതിലൂടെ സംഘാടകര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.