Home »
News
» കസ്‌തൂരി രംഗന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ 13 ന് പുറത്തിറക്കിയ ഉത്തരവ് തുടരുo
കസ്‌തൂരി രംഗന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ 13 ന് പുറത്തിറക്കിയ ഉത്തരവ് തുടരുo
ന്യൂഡല്‍ഹി : കസ്‌തൂരി രംഗന്‍ റിപോര്‍ട്ട്
നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ 13 ന് പുറത്തിറക്കിയ
ഉത്തരവ് തുടരുമെന്ന് ദേശീയ ഹരിത െ്രട്രെബ്യൂണലില്‍ വനം പരിസ്ഥിതി
മന്ത്രാലയം അറിയിച്ചു. അന്തിമവിജ്ഞാപനം വരുന്നതുവരെ 13ലെ ഉത്തരവ്
നിലനില്‍ക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. കരടുവിജ്ഞാപനം
പുറത്തിറങ്ങിയതോടെ നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കുന്നതല്ല എന്ന
കേന്ദ്രപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയുടെ പ്രഖ്യാപനത്തിന്
കടകവിരുദ്ധമായ നിലപാടാണിത്. കരടുവിജ്ഞാപനത്താടെ നവംബര്‍ 13 ലെ ഉത്തരവിന്
പ്രസക്തിയില്ലാതായെന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപനവും ഇതോടെ പാഴ്‌്
വാക്കായി. എന്തുകൊണ്‌ടാണ് കരടുവിജ്ഞാപനം വഴി ഇളവുകള്‍ നല്‍കുന്നതെന്ന്‌്
മന്ത്രാലയത്തോട് ട്രൈബ്യൂണല്‍ ആരാഞ്ഞു. കേസ് ട്രൈബ്യൂണല്‍ എപ്രില്‍
മുപ്പതിലേക്ക് മാറ്റി.