Home » »

Written By Unknown on Saturday, 29 March 2014 | 21:14

കൊച്ചി: താന്‍ ആം ആദ്മിക്കാരിയല്ല എന്നും ചാലക്കുടിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് പോയത് മനപ്പൂര്‍വമല്ല എന്നും നടി കല്‍പന . ചാലക്കുടില്‍ ആം ആദ്മി പരിപാടിയില്‍ പങ്കെടുത്തത് ഒരിക്കലും ഒരു ആം ആദ്മിക്കരായായതുകൊണ്ടല്ലെന്ന് കല്‍പന ആവര്‍ത്തിച്ചു.


ചിലര്‍ ചേര്‍ന്ന് തന്നെ ചതിച്ചാണ് വേദിയിലെത്തിച്ചതെന്ന് കല്‍പന പറയുന്നു.ജനസേവ ശിശുഭവന്റെ ചെയര്‍മാന്‍ ജോസ് മാവേലി തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയുടെ വേദിയിലെത്തിച്ചത്. അവിടെ എത്തും വരെ അത് ആം ആദ്മിയുടെ പ്രചാരണ പരിപാടിയാണെന്നറിയില്ലായിരുന്നു. പിറ്റേദിവസം പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഇന്നസെന്റിന് എതിരായ ഒരു പ്രവര്‍ത്തനത്തിനും താന്‍ കൂട്ടുനില്‍ക്കില്ലെന്നും കല്‍പന പറഞ്ഞു. സിനിമയാണെന്റെ രാഷ്ട്രീയം. ഇന്നസെന്റാണെന്റെ മുഖ്യമന്ത്രി. ഇടവേള ബാബു എന്റെ ഉപമുഖ്യമന്ത്രിയും. ഇതിനപ്പുറം ഒരു രാഷ്ട്രീയം എനിക്കില്ല. കല്‍പന വ്യക്തമാക്കി. അമ്മ പ്രസിഡന്റ് കൂടെയായ ചാലക്കുടി സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്ന് കല്‍പന അറയിച്ചു. 


ജനസേവയുടെ പരിപാടിയാണെന്ന് പറഞ്ഞാണ് ജോസ് മാവേലി തന്നെ ക്ഷണിച്ചത്. രാഷ്ട്രീയ പരിപാടിയായിരുന്നു അതെന്ന് എനിക്കറിയില്ലായിരുന്നു. രാഷ്ട്രീയം എന്തെന്ന് പോലും അറിയില്ല. എന്നും ഒരു നടിയായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ഞാനൊരിക്കലും ഒരു ആം ആദ്മി പ്രവര്‍ത്തകയല്ലെന്നും കല്‍പന പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.