Home » » സ്വകാര്യചാനലിന്റെ അഭിപ്രായ സര്‍വേക്കെതിരേ എല്‍.ഡി.എഫ്‌.

സ്വകാര്യചാനലിന്റെ അഭിപ്രായ സര്‍വേക്കെതിരേ എല്‍.ഡി.എഫ്‌.

Written By Unknown on Sunday, 30 March 2014 | 21:06

തിരുവനന്തപുരം: ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ അഭിപ്രായസര്‍വേ ഫലപ്രഖ്യാപനം നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനും ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ക്കും എല്‍.ഡി.എഫ്‌ പരാതി നല്‍കി. തിരുവനന്തപുരം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി പി.രാമചന്ദ്രന്‍ നായരും കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാറുമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനെ സമീപിച്ചത്‌. വോട്ടര്‍മാരെ സ്വാധീനിക്കാനുളള ശ്രമമാണ്‌ സര്‍വേയിലൂടെ നടത്തുന്നതെന്നും പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പാര്‍ലമെന്റ്‌ മണ്ഡലത്തിന്റെ ജനറല്‍ ഒബ്‌സര്‍വറായ ഊര്‍മിള മിശ്രയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.