Home » » എ.കെ. ആന്റണി സ്വപ്‌നലോകത്തെന്നു പിണറായി വിജയന്‍

എ.കെ. ആന്റണി സ്വപ്‌നലോകത്തെന്നു പിണറായി വിജയന്‍

Written By Unknown on Sunday, 30 March 2014 | 21:14

വടക്കഞ്ചേരി: കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ പരാജയം ഉണ്‌ടാകാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ വീണ്‌ടും അധികാരത്തില്‍ വരുമെന്നു പറയുന്ന എ.കെ ആന്റണി സ്വപ്‌നലോകത്താണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

രാജ്യത്ത്‌ കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ആന്റണി അറിയുന്നില്ല. കണ്ണമ്പ്രയില്‍ എല്‍ഡിഎഫിന്റെ തെരെഞ്ഞെടുപ്പു പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്‍.

എത്ര അപമാനിതനായാലും ഉമ്മന്‍ ചാണ്‌ടി മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്‌. സലിംരാജിന്റെ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതിയുടെ പരാമര്‍ശമുണ്‌ടായപ്പോഴും ഇതുതന്നെയാണ്‌ ഉമ്മന്‍ ചാണ്‌ടി ചെയ്യുന്നത്‌- അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വി. ചാമുണ്ണി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എം. ചന്ദ്രന്‍, എ.കെ. ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.